Begin typing your search above and press return to search.
നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

തളിപ്പറമ്പ്: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍ പുരയില്‍ നിഖിതയെ (20) ആണ് ഭര്‍ത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സുനില്‍, ഗീത ദമ്പതികളുടെ മകളാണ്. വൈശാഖ് വിദേശത്താണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
Next Story