ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണിയില്‍ ബാലചന്ദ്രന്‍ (67) ജയകുമാരി (63) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂങ്ങി മരിച്ച നിലയിലായിരുന്നു ബാലചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരുവര്‍ക്കുമുള്ള ഉച്ചഭക്ഷണവുമായി മരുമകള്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലാണ്. ബാലചന്ദ്രന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)