Begin typing your search above and press return to search.
തമിഴ് സിനിമ, സീരിയല്‍ നടന്‍ കെ സുബ്രഹ്‌മണ്യന്‍ കുഴഞ്ഞുവീണ് മരിച്ചു

മൂന്നാര്‍: തമിഴ് സിനിമ, സീരിയല്‍ നടന്‍ ഇക്കാ നഗറില്‍ കെ സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ സുബ്രഹ്‌മണ്യന്‍ തൊടുപുഴയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച അടിമാലിയില്‍ വച്ചാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്.
മൈന, കഴുക്, കുംകി തുടങ്ങി ഒട്ടേറെ തമിഴ് ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ശാന്തിവനത്തില്‍. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.
Next Story