പരപ്പ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരിച്ചു; ഗള്‍ഫിലേക്ക് പോയത് 2 മാസം മുമ്പ്

താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു

വെള്ളരിക്കുണ്ട്: പരപ്പ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരിച്ചു. രണ്ടു മാസം മുമ്പാണ് കുവൈത്തിലേക്ക് പോയത്. പരപ്പ കാരാട്ട് കൊമ്പനാടിയിലെ രാജുവിന്റെ മകന്‍ ആദര്‍ശ് (25)ആണ് മരിച്ചത്.

ആദര്‍ശ് കുവൈത്തിലെ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മരണം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ആദര്‍ശിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളുംപ്രദേശവാസികളും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

അമ്മ ബിന്ദു.

Related Articles
Next Story
Share it