നീലേശ്വരത്ത് ടിപ്പര്‍ലോറി ഡ്രൈവറെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി

നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകന്‍ പ്രദീപനാണ് മരിച്ചത്

നീലേശ്വരം: നഗരത്തിലെ ടിപ്പര്‍ലോറി ഡ്രൈവറെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകനും മുണ്ടേമ്മാട് താമസക്കാരനുമായ പ്രദീപനെ(48)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കാര്യങ്കോട് പാലത്തിന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: രജിന. മക്കള്‍: ശിവദ, ഇഷാന്‍. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it