നീലേശ്വരം സ്വദേശിനിയായ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകള്‍ നിഖില പ്രഭാകരനാണ് മരിച്ചത്

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു. ഡോ: നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആസ്പത്രിയില്‍ സേവനം ചെയ്ത് വരികയായിരുന്നു നിഖില.
തിരുവന്തപുരം സ്വദേശി ഡോ: വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവാന്‍ ഏക മകനാണ്. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകളാണ്. സഹോദരി: വര്‍ഷ. കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
Next Story