വയോധികന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു
നീലേശ്വരം മന്ദംപുറത്തെ എം വിജയകുമാര്‍ ആണ് മരിച്ചത്

നീലേശ്വരം : വയോധികനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം മന്ദംപുറത്തെ എം വിജയകുമാര്‍(84) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് വിജയകുമാറിനെ സീലിംഗിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: എ. പത്മാക്ഷി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Next Story