''നിങ്ങള്‍ ഇത് അനുഭവിക്കാന്‍ അര്‍ഹരാണ്. കയ്യോ കാലോ നഷ്ടപ്പെടും'' ഡല്‍ഹിയിലെ നാല്പത് സ്‌കൂളുകളില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല്പതിലധികം സ്‌കൂളുകള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് 30,000 യു.എസ് ഡോളര്‍ പ്രതിഫലം ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം അയച്ചത്. .
ഇ-മെയില്‍ ഭീഷണി ഇങ്ങനെ-' സ്‌കൂള്‍ കെട്ടിടത്തനുള്ളിലും പരിസരത്തും ബോംബ് സൂക്ഷിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ ഒന്നിലധികം ബോംബുകളുണ്ട്. ബോംബ് കണ്ടുപിടിക്കാനാവില്ല. കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടാവില്ല. എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. ഇത് അനുഭവിക്കാന്‍ നിങ്ങള്‍ അര്‍ഹരാണ്. പലര്‍ക്കും കയ്യോ കാലോ നഷ്ടപ്പെടാം. 30,000 യു.എസ് ഡോളര്‍ തന്നില്ലെങ്കില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകും.''
ഭീഷണിക്ക് പിന്നാലെ ഇതോടെ സ്‌കൂളുകളില്‍ സുരക്ഷ ശക്തമാക്കി. വിവിധ സ്‌കൂളുകളിലെ കുട്ടികളെ തിരികെ വീട്ടിലേക്ക് മടക്കി. ഡല്‍ഹിയില്‍ അടിക്കടി ഉണ്ടാവുന്ന ബോംബ് ഭീഷണിയില്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രി അതിഷി വിമര്‍ശിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ സ്‌കൂള്‍, ആശുപത്രി, ഉള്‍പ്പെടെ 200 ഓളം സ്ഥാപനങ്ങള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായിരുന്നു. വി.പി.എന്‍ ഉപയോഗിച്ച് അയച്ച ഇ-മെയില്‍ ആയതിനാല്‍ കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാനായില്ല.