തലസ്ഥാനത്ത് ആരാകും മുഖ്യമന്ത്രി: ബി.ജെ.പിയിൽ ചൂടേറിയ ചർച്ചകൾ

ഡൽഹി : 27 വർഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വേരുറപ്പിച്ച ബി.ജെ.പിയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായി. ആരാകും ഡൽഹിയിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരിക എന്നത് സംബന്ധിച്ച് ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാതെയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനത്തിനായി പോകും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നത്. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ താമസ്സം ഉണ്ടാകാതിരിക്കാൻ സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവ് ശിഖ റോയ് എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചർച്ചയാകുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it