ഹൃദയാഘാതം: ആശുപത്രിയില്‍ കഴിയുന്ന ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യുഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് ഉപരാഷ്ട്രപതി. ധന്‍കറിന്റെ ആരോഗ്യനില അന്വേഷിച്ചുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തിമാക്കി.

'എയിംസിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ജിയുടെ ആരോഗ്യവിവരം അന്വേഷിച്ചു. അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരാനായി പ്രാര്‍ത്ഥിക്കുന്നു'- എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

ഞായാറാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73കാരനായ അദ്ദേഹത്തിന് നെഞ്ചുവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles
Next Story
Share it