'സര്‍ക്കാരിന് ആത്മാര്‍ത്ഥമായ നന്ദി'; പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍

ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നും സര്‍ക്കാരിന് ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്നും പ്രഗതി വ്യക്തമാക്കി

ന്യൂഡല്‍ഹി; പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് നന്ദിയും പിന്തുണയും അറിയിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍. നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞതിന് ഭീകരവാദികള്‍ക്ക് കിട്ടിയ ഏറ്റവും തക്കതായ മറുപടിയാണ് ഇന്ത്യന്‍ സേന നല്‍കിയതെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൂനെ സ്വദേശി സന്തോഷ് ജഗ്‌ദേലിന്റെ ഭാര്യ പ്രഗതി ജഗ്‌ദേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നും സര്‍ക്കാരിന് ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്നും പ്രഗതി വ്യക്തമാക്കി.

തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു, ഇതാണ് എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലി എന്നും ശുഭം പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it