Begin typing your search above and press return to search.
ചൈനയിലെ എച്ച്.എം.പി.വി വ്യാപനം; നിലവില്‍ ജാഗ്രത വേണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമാകുന്ന ഹ്യൂമണ്‍ ഇമ്യൂണോ മെറ്റാന്യൂമോ വൈറസ് ബാധ സംബന്ധിച്ച് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ജാഗ്രതയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
''ചൈനയിലെ എച്ച്.എം.പി.വി വൈറസ് ബാധയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയില്‍ ശ്വാസകോശ സംബന്ധമായ അസുഖം ബാധിക്കുന്നവരുടെ ഡാറ്റ പരിശോധിച്ചുവരികയാണ്. ഡിസംബറില്‍ ഇതില്‍ കാര്യമായ വര്‍ധനവ് ഇല്ല. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല. ജാഗ്രതയുടെ ആവശ്യമില്ല''- ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ അതുല്‍ ഗോയല്‍ പറഞ്ഞു. എന്നാല്‍ പൊതുജനങ്ങള്‍ ജലദോഷവും ചുമയുമുള്ള ഘട്ടത്തില്‍ അത് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story