പി.എസ്.എൽ.വി സി61 ദൗത്യം പരാജയം


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പിസ്എല്‍വിസി-16 ദൗത്യം പരാജയം' . ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടത്. പിഎസ്എല്‍വി പരാജയപ്പെടുന്നത് വിരളമാണ്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. ഭൂമിയുടെ ഉപരിതലത്തിലുള്ള ഉയര്‍ന്ന റെസല്യൂഷനുള്ള കാലാവസ്ഥ ഇമേജിങ് നല്‍കുന്നതിന് സഹായിക്കുന്നതായിരുന്നു ഉപഗ്രഹം. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കും ഉപഗ്രഹത്തില്‍ നിന്നും ലഭിച്ചേക്കാവുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it