കവചം തീര്‍ത്ത് ഇന്ത്യ; പാക് മിസൈലുകള്‍ നിര്‍വീര്യമാക്കി; ലക്ഷ്യമിട്ടത് ഇന്ത്യന്‍ നഗരങ്ങള്‍

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യം വെച്ച് പാകിസ്ഥാന്‍ ആസൂത്രണം ചെയ്ത ആക്രമണം ഇന്ത്യ നിര്‍വീര്യമാക്കി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നഗരങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ സേന ചെറുത്തത്. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.

ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെ തകര്‍ത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.

ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it