ഹൈടെക് ഇ-പാസ്‌പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ; ആദ്യഘട്ടത്തില്‍ പ്രധാനനഗരങ്ങളില്‍

സുരക്ഷയും തിരിച്ചറിയില്‍ പരിശോധനയും മെച്ചപ്പെടുത്താന്‍ ഹൈടെക് പാസ്‌പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇനി ഹൈടെക് ഇ-പാസ്‌പോര്‍ട്ട് ലഭ്യമാകും. യാത്രാ രേഖകള്‍ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സവിശേഷമായ ഇലക്ട്രോണിക് സംവിധാനങ്ങളാണ് പുതിയ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ പാസ്‌പോര്‍ട്ടില്‍ ആന്റിനയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പും ചേര്‍ത്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് കവറിലാണിത്. പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിഗത ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാണ് ഈ സംവിധാനം. മറ്റുള്ള പാസ്‌പോര്‍ട്ടില്‍ നിന്ന് പുതിയ ഇ-പാസ്‌പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത് പുറംകവറിലുള്ള സ്വര്‍ണനിറത്തിലുള്ള ചിഹ്നമാണ്. ഈ സാങ്കേതിക സംവിധാനത്തിന്റെ പ്രധാന ഘടകം പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചറാണ്. ചിപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഇത് ഉറപ്പുവരുത്തുന്നു. അനധികൃതമായ വിവരമോഷണ ശ്രമങ്ങള്‍ ഇത് ചെറുക്കുന്നു.

ഹൈടെക് പാസ്‌പോര്‍ട്ട് ലഭ്യമാക്കിയ നഗരങ്ങള്‍

നാഗ്പൂര്‍, ഭുവനേശ്വര്‍, ജമ്മു, ഗോവ, ഷിംല, റായ്പൂര്‍, അമൃത്സര്‍, ജയ്പൂര്‍, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡല്‍ഹി

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it