രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട സേവനം

രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; 50 വര്‍ഷത്തോളം നീണ്ട സേവനം തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ തപാല്‍ വകുപ്പ്. 50 വര്‍ഷത്തോളം നീണ്ട സേവനമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. സപ്തംബര്‍ ഒന്നുമുതല്‍ രജിസ്റ്റേഡ് പോസ്റ്റ് നിര്‍ത്തലാക്കും. തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് ഉപയോക്താക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കി.

പ്രതാപകാലത്ത്, കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഒഴിച്ചുകൂടാനാവാത്തതായിരുന്നു രജിസ്റ്റേര്‍ഡ് പോസ്റ്റ്. കോളേജ് അപേക്ഷകള്‍, നിയമപരമായ അറിയിപ്പുകള്‍, ഭൂമി രേഖകള്‍, ജോലി ഓഫര്‍ കത്തുകള്‍, വീട്ടില്‍ നിന്ന് അകലെയുള്ള സഹോദരങ്ങള്‍ക്ക് രാഖികള്‍ അയയ്ക്കുന്നതിനുള്ള വിശ്വസനീയമായ മാര്‍ഗം, ഇത്തരത്തില്‍ ദശലക്ഷക്കണക്കിനാളുകളായിരുന്നു രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നത്.

രജിസ്റ്റേഡ് സേവനത്തെ അപേക്ഷിച്ച് സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം കൂടുതല്‍ ചെലവാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചുരൂപയും ആണ് നിരക്ക്. അതേസമയം 50 ഗ്രാം വരെയുള്ള പാഴ്സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കിവരുന്നത്.

സ്പീഡ് പോസ്റ്റിനെ ആശ്രയിക്കേണ്ടിവരുന്നത്, ഇതുവരെ താങ്ങാനാവുന്ന തപാല്‍ സേവനങ്ങളെ ആശ്രയിച്ചുവന്ന വിദൂര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ ഇത്തരക്കാര്‍ തപാല്‍ സേവനങ്ങള്‍ക്ക് നല്‍കിയിരുന്ന തുക അടുത്തമാസത്തോടെ വര്‍ധിക്കും.

1986 മുതല്‍ ഉപയോഗത്തിലുള്ള സ്പീഡ് പോസ്റ്റ് സംവിധാനത്തിന് കീഴില്‍ മെച്ചപ്പെട്ട ട്രാക്കിംഗ്, വേഗത്തിലുള്ള ഡെലിവറി സമയം, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവയിലൂടെ സേവന വിതരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലയനം ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇനങ്ങളുടെ എണ്ണം 2011, 12 വര്‍ഷത്തെ 244.4 ദശലക്ഷത്തില്‍ നിന്ന് മെസ്സേജ് സംവിധാനം എന്നിവയുടെ വളര്‍ച്ചയോടെയാണ് രജിസ്റ്റേഡ് പോസ്റ്റിന്റെ ഡിമാന്‍ഡ് ക്രമാനുഗതമായി കുറഞ്ഞുവന്നത്.

അപ്പോയ്മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടങ്ങിയ മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.

Related Articles
Next Story
Share it