പാകിസ്താനില്‍ നിന്ന് ഇനി ഇറക്കുമതിയില്ല; ഉത്തരവുമായി വാണിജ്യ മന്ത്രാലയം

2023 ലെ വിദേശ വാണിജ്യ നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പാകിസ്താനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചത്.

ന്യൂഡല്‍ഹി; പാകിസ്താനില്‍ നിന്നുള്ള എല്ലാ പ്രത്യക്ഷ പരോക്ഷ ഇറക്കുമതികള്‍ക്കും ഇന്ത്യ അടിയന്തിരമായി വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. 2023 ലെ വിദേശ വാണിജ്യ നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പാകിസ്താനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചത്. ദേശീയ സുരക്ഷയും പൊതുനയവും പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി. പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി നിരോധനം എന്ന പുതിയ നിബന്ധനയും വിദേശ വാണിജ്യ നയത്തില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. നിരോധത്തില്‍ ഇളവ് വേണമെങ്കില്‍ ഇനി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടികള്‍ കടുപ്പിക്കുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it