രാജ്യത്ത് രണ്ടാമത്തെ എച്ച്.എം.പി.വി കേസ്; ബംഗളൂരുവില്‍ 3 മൂന്ന് വയസ്സുകാരിയില്‍ രോഗബാധ
ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വിയും ( ഹ്യൂമണ്‍ മെറ്റാ ന്യൂമോ വൈറസ്) കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. ശ്വാസകോശ ന്യൂമോണിയയെ തുടര്‍ന്ന്് ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിലാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞില്‍ രാജ്യത്തെ ആദ്യ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരുന്നു. രണ്ട് കേസുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) സ്ഥിരീകരിച്ചു.രോഗം കണ്ടെത്തിയ രണ്ട് കുഞ്ഞുങ്ങള്‍ക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ലെന്നാണ് റിപ്പോര്‍ട്ട്.
എച്ച്.എം.പി.വി എന്നത് പുതിയ വൈറസ് അല്ലെന്നും നേരത്തെ ഉള്ള വൈറസ് ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് അറിയിക്കുന്ന ഘട്ടത്തില്‍ മാത്രമേ നല്‍കാനാവു എന്നും അദ്ദേഹം പറഞ്ഞു.