വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘത്തിന്റെ വാന്‍ അപകടത്തില്‍പെട്ടു; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘത്തിന്റെ വാന്‍ അപകടത്തില്‍പെട്ട് 4 മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുവാരൂരില്‍ ഒമ് നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച രാവിലെയാണ് അപകടം. വാനില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.
കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനില്‍ എന്നിവരെ സാരമായ പരുക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുപേരായിരുന്നു ഓമ് നി വാനിലുണ്ടായിരുന്നത്.
നാഗപട്ടണത്ത് നിന്നും രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരിയിലാണ് അപകടം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വീരയൂര്‍ പൊലീസ് അറിയിച്ചു.
Thiruvarur, Tamil Nadu: A tragic road accident near Thiruthuraipoondi claimed four lives when an Omni van traveling from Kerala to Velankanni collided with a government bus. Three others were seriously injured and hospitalized. Police are currently investigating the cause of the… pic.twitter.com/tgSzvvC77U
— IANS (@ians_india) May 4, 2025