വിദ്വേഷ പ്രസംഗത്തിൽ മാപ്പ് മതിയാകില്ല: ബി.ജെ പി നേതാവിനെതിരെ കേസ്

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കുൻവർ വിജയ് ഷാ നടത്തിയ വിദ്വേഷ പരാമർശത്തിൽ വ്യാപക പ്രതിഷേധം. മന്ത്രിയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് കോടതി അറിയിച്ചിരുന്നു.ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി കളത്തിലിറങ്ങി. പിന്നാലെ ബി.ജെ.പി കേന്ദ്ര നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി.
Next Story