കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ.ഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

2009ല്‍ നിലവില്‍ വന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സുരക്ഷാ ഭീഷണിയും തീവ്രവാദ ബന്ധവും ആരോപിച്ചാണ് നിരോധനം. എസ്.ഡി.പി.ഐ പലപ്പോഴും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. തങ്ങള്‍ ഒരു സ്വതന്ത്ര സംഘടനയാണെന്നാണ് അവരുടെ അവകാശവാദം.

Related Articles
Next Story
Share it