പ്രസംഗത്തിനിടെ ലൈറ്റ് സ്റ്റാന്‍ഡ് മറിഞ്ഞുവീണു; എ.രാജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

പ്രസംഗിച്ചുകൊണ്ടിരിക്കെ എ രാജയുടെ മുകളിലേക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ലൈറ്റ് സ്റ്റാന്‍ഡാണ് മറിഞ്ഞ് വീണത്

ചെന്നൈ: ഡി.എം.കെ എം.പി എ.രാജ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ ലൈറ്റ് സ്റ്റാന്‍ഡ് മറിഞ്ഞുവീണ് അപകടമുണ്ടായി. തമിഴ്‌നാട്ടിലെ മയിലാടുംതുറൈയിലാണ് സംഭവം. എ രാജ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രസംഗിച്ചുകൊണ്ടിരിക്കെ എ രാജയുടെ മുകളിലേക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ലൈറ്റ് സ്റ്റാന്‍ഡാണ് മറിഞ്ഞ് വീണത്. അതേ നിമിഷത്തില്‍ എ രാജ തന്റെ ഇടതുവശത്തേക്ക് മാറുകയായിരുന്നു. കനത്ത കാറ്റിലാണ് ലൈറ്റ് നിലംപതിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it