ഡല്‍ഹി കാര്‍ സ്‌ഫോടനം: ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും

ഡല്‍ഹി: തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപമുള്ള ട്രാഫിക് സിഗ്‌നലില്‍ സാവധാനം നീങ്ങിയ ഒരു കാറിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ദുഷ്‌കരമായ സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സംഭവത്തില്‍ പരിക്കേറ്റവര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ അഗാധമായ അനുശോചനം അറിയിക്കുന്നു,' - എന്ന് ഗുപ്ത എക്‌സിലൂടെ അറിയിച്ചു.

ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും ഒപ്പം ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും അടിയന്തര ആശ്വാസത്തിനായി അനുകമ്പാപൂര്‍വ്വമായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും, സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും സഹായധനം നല്‍കും. പരിക്കേറ്റ എല്ലാവര്‍ക്കും ശരിയായതും മെച്ചപ്പെട്ടതുമായ വൈദ്യചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും,' - എന്നും രേഖ ഗുപ്ത പോസ്റ്റില്‍ പറയുന്നു.


Related Articles
Next Story
Share it