ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി;സുപ്രീംകോടതി വിധിക്കെതിരെ രാഷ്ടപതിയുടെ നിര്‍ണായക നീക്കം
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ണായക നീക്കവുമായി രാഷ്ടപതി. നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോടതിയെ സമീപിച്ചു.
പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങളാണ് രാഷ്ട്രപതി സുപ്രീം കോടതിക്ക് മുമ്പാകെ ഉന്നയിച്ചത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിച്ചു.
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് സുപ്രീം കോടതി വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം താന്‍ ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസിഡന്റ് ദ്രൗപതി മുര്‍മു ഉന്നയിച്ച 14 ചോദ്യങ്ങള്‍ക്ക് അഭിപ്രായം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് ഗവായ് ഇനി അഞ്ചോ അതിലധികമോ ജഡ്ജിമാര്‍ അടങ്ങുന്ന ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ട്.
രാഷ്ട്രപതിയുടെ 14 ചോദ്യങ്ങള്‍
1.നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഭരണഘടനയുടെ 200-ആം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?
2.ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഭരണഘടനയില്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?
3.ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടത് ഉണ്ടോ?
4.ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥര്‍ ആണോ?
5.ബില്ലുകള്‍ നിയമം ആകുന്നതിന് മുന്‍പ് അതിലെ ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ടോ?
6. 200- ആം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
7.ഭരണഘടനയുടെ 361-ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ഈ തീരുമാനങ്ങള്‍ക്ക് ബാധകമല്ലേ?
8.മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോള്‍ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 32 ആം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ
സംസ്ഥാനങ്ങള്‍ നല്‍കുന്ന റിട്ട് ഹര്‍ജി നിലനില്‍ക്കുമോ?
9.ഭരണഘടന വ്യാഖ്യാനങ്ങള്‍ ഉള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?
10. നിയമം നിലവില്‍ വരുന്നതിന് മുമ്പ് ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണര്‍മാരും എടുക്കുന്ന തീരുമാനങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന ആകാമോ?......
11. സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ ഭരണഘടനയുടെ 131-ആം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹര്‍ജി അല്ലേ നല്‍കേണ്ടത്?
12. രാഷ്ട്രപതിയും ഗവര്‍ണര്‍മാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാന്‍ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?.
13.നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവര്‍ണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാന്‍ കഴിയുമോ?......
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ടപതിയുടെ നിര്‍ണായക നീക്കം14. ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥര്‍ ആണോ?