അംബേദ്കറിനെതിരായ അമിത്ഷായുടെ പരാമര്‍ശം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ആര്‍ അംബ്ദേകറെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ഇന്ത്യാ സംഖ്യ എം.പിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിപക്ഷത്തിന്റെ മാര്‍ച്ചിനെതിരെ എന്‍.ഡി.എയും മാര്‍ച്ച് നടത്തി. പാര്‍ലമെന്റ് വളപ്പില്‍ ഇരുകൂട്ടരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തു.

പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it