ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യു.പിയില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ കഴിയാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് ലഖ്‌നൗവിലെ കിസാന്‍ പാത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം അഞ്ച് പേര്‍ മരിച്ചു. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ബസ്സില്‍ പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ കഴിയാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് ഡ്രൈവര്‍ രക്ഷപ്പെട്ടു. ബസ്സ് പൂര്‍ണമായും കത്തി നശിച്ചു.
Next Story