ജോർജിയയിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചെന്ന് റിപ്പോർട്ട്

തിബിലിസി : ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം . ഇന്ത്യൻ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യൻ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്.

മരിച്ച 12 പേരിൽ ഒരാൾ ജോർജിയൻ പൗരനാണെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it