ഗുജറാത്തിലും എച്ച്.എം.പി.വി സ്ഥിരീകരിച്ചു: രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

ഗാന്ധിനഗര്‍: ബംഗളൂരുവില്‍ രണ്ട് എച്ച്.എം.പി.വി കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ചാന്ദ്‌ഖേയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞില്‍ എച്ച്.എം.പി.വി പോസിറ്റീവ് ആണെന്നാണ് വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നേരത്തെ ബംഗളൂരുവില്‍ എട്ട് മാസം, രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.
Next Story