സീതിക്കുഞ്ഞിയിലെ സംഗീതം...
ഏതു നാടിനും അതിന്റേതായ ഒരു സംഗീത പാരമ്പര്യമുണ്ടാകാം. കാസര്‍കോടിനും അത്തരമൊരു ഉര്‍വ്വരതയുണ്ട്. പക്ഷെ, അത് വേണ്ടതു പോലെ പഠിക്കപ്പെട്ടിട്ടില്ല. വിവിധ ജാതിമതക്കാരുടെ മാത്രമല്ല പൊതുവായ സംസ്‌കൃതിയുടെ രൂപത്തിലും ഈ സംഗീത പാരമ്പര്യം നിലക്കൊള്ളുന്നുണ്ട്. വളരെ സൂക്ഷമമായ ആസ്വാദന ശേഷിയുള്ളവര്‍ക്കു മാത്രമേ സ്വന്തം നാടിന്റെ സംഗീതപാരമ്പര്യത്തെ തിരിച്ചറിയാനാവൂ.കാസര്‍കോടിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ച് ലഘു ചിന്ത ഇപ്പോള്‍ ഉണ്ടാവാന്‍ കാരണം പാട്ടെഴുത്തുകാരനും കവിയുമായിരുന്ന പി. സീതിക്കുഞ്ഞി പള്ളിക്കാലിന്റെ സാഹിത്യ ജീവിതത്തെ കുറിച്ച് ഒരു കുറിപ്പ് 'കാസര്‍കോട് വാര്‍ത്ത'യുടെ പത്രാധിപര്‍ ആവശ്യപ്പെട്ടതാണ്. ധാരാളം മാപ്പിള […]
ഏതു നാടിനും അതിന്റേതായ ഒരു സംഗീത പാരമ്പര്യമുണ്ടാകാം. കാസര്‍കോടിനും അത്തരമൊരു ഉര്‍വ്വരതയുണ്ട്. പക്ഷെ, അത് വേണ്ടതു പോലെ പഠിക്കപ്പെട്ടിട്ടില്ല. വിവിധ ജാതിമതക്കാരുടെ മാത്രമല്ല പൊതുവായ സംസ്‌കൃതിയുടെ രൂപത്തിലും ഈ സംഗീത പാരമ്പര്യം നിലക്കൊള്ളുന്നുണ്ട്. വളരെ സൂക്ഷമമായ ആസ്വാദന ശേഷിയുള്ളവര്‍ക്കു മാത്രമേ സ്വന്തം നാടിന്റെ സംഗീതപാരമ്പര്യത്തെ തിരിച്ചറിയാനാവൂ.കാസര്‍കോടിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ച് ലഘു ചിന്ത ഇപ്പോള്‍ ഉണ്ടാവാന്‍ കാരണം പാട്ടെഴുത്തുകാരനും കവിയുമായിരുന്ന പി. സീതിക്കുഞ്ഞി പള്ളിക്കാലിന്റെ സാഹിത്യ ജീവിതത്തെ കുറിച്ച് ഒരു കുറിപ്പ് 'കാസര്‍കോട് വാര്‍ത്ത'യുടെ പത്രാധിപര്‍ ആവശ്യപ്പെട്ടതാണ്. ധാരാളം മാപ്പിള […]
ഏതു നാടിനും അതിന്റേതായ ഒരു സംഗീത പാരമ്പര്യമുണ്ടാകാം. കാസര്‍കോടിനും അത്തരമൊരു ഉര്‍വ്വരതയുണ്ട്. പക്ഷെ, അത് വേണ്ടതു പോലെ പഠിക്കപ്പെട്ടിട്ടില്ല. വിവിധ ജാതിമതക്കാരുടെ മാത്രമല്ല പൊതുവായ സംസ്‌കൃതിയുടെ രൂപത്തിലും ഈ സംഗീത പാരമ്പര്യം നിലക്കൊള്ളുന്നുണ്ട്. വളരെ സൂക്ഷമമായ ആസ്വാദന ശേഷിയുള്ളവര്‍ക്കു മാത്രമേ സ്വന്തം നാടിന്റെ സംഗീതപാരമ്പര്യത്തെ തിരിച്ചറിയാനാവൂ.
കാസര്‍കോടിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ച് ലഘു ചിന്ത ഇപ്പോള്‍ ഉണ്ടാവാന്‍ കാരണം പാട്ടെഴുത്തുകാരനും കവിയുമായിരുന്ന പി. സീതിക്കുഞ്ഞി പള്ളിക്കാലിന്റെ സാഹിത്യ ജീവിതത്തെ കുറിച്ച് ഒരു കുറിപ്പ് 'കാസര്‍കോട് വാര്‍ത്ത'യുടെ പത്രാധിപര്‍ ആവശ്യപ്പെട്ടതാണ്. ധാരാളം മാപ്പിള പാട്ടുകള്‍ എഴുതിയിട്ടും സംഗീതത്തെക്കുറിച്ച് ഉബൈദ് മാഷിനേക്കാള്‍ കൂടുതലായ അവബോധമുണ്ടായിരുന്നിട്ടും സീതിക്കുഞ്ഞിക്ക് അര്‍ഹിക്കുന്ന ആദരവോ അംഗീകാരമോ നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മാപ്പിളപ്പാട്ടുകളെ കുറിച്ച് കൂടുതല്‍ കൂടുതലായ വിചിന്തനങ്ങള്‍ ഉണ്ടായിരുന്ന സവിശേഷമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഇപ്പോള്‍ കലാകേരളം കടന്നുപോകുന്നത്. അതിനാല്‍ മാപ്പിളപ്പാട്ടുകളില്‍ കലര്‍ന്നിരിക്കുന്ന സംഗീതാത്മകതയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകള്‍ കൂടി ആവശ്യമാണ്. നമ്മുടെ ചുറ്റുവട്ടത്തില്‍ തന്നെയുള്ള സംസ്‌കൃതീ പഠനം നടത്തിയിട്ട് മതിയല്ലോ അതിനേക്കാള്‍ വിശാലമായ പഠനലോകത്തിലേക്ക് കടന്നുപോകാന്‍.
കവി സീതിക്കുഞ്ഞിയുടെ സംഗീതാവബോധത്തെക്കുറിച്ച് പഠനങ്ങള്‍ നടത്താതെ പോയതിന്റെ ഒരു കാരണം സംഗീതത്തെക്കുറിച്ച് അറിയുന്നവര്‍ വിരലിലെണ്ണാന്‍ പോലും ഇവിടെ ഉണ്ടായില്ല എന്നതാണ്. പാട്ടുകളും കവിതകളും വായിച്ചും കേട്ടും ആസ്വദിക്കാനുള്ള കഴിവ് നമ്മളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ അതിനെക്കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് നമ്മുടെ പരിമിതി മനസിലാവുക. ഇക്കാര്യത്തില്‍ ആവശ്യമുള്ള സൗഹൃദയത്വം ഇതെഴുതുന്നയാള്‍ക്കുമില്ല എന്നതാണ് സത്യം.
കാസര്‍കോട്ട് ജീവിച്ചുകൊണ്ട് ഉബൈദ് മാഷ് മാതൃസംകൃതീപഠനം നടത്തിയപ്പോഴും പാട്ടുകളും കവിതകളും എഴുതിയപ്പോഴും അദ്ദേഹത്തിന്റെ ചുമലുകള്‍ക്കൊപ്പം നിര്‍ത്താന്‍ അര്‍ഹരായ ചില പാട്ടെഴുത്തുകാരെങ്കിലും കാസര്‍കോട്ടു തന്നെ ഉണ്ടായിരുന്നു എന്നത് ഉചിതമാം വിധത്തില്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ല. ഞാനടക്കമുള്ള ഇവിടുത്തെ പഠിതാക്കളെയാണ് ഇക്കാര്യത്തില്‍ നാം കുറ്റപ്പെടുത്തേണ്ടത്. ഉബൈദ് മാഷ് എന്ന കൊമ്പനാനയെ മാത്രമേ നാം കണ്ടും കേട്ടുമുള്ളൂ. വേറെ 'കുട്ടിക്കൊമ്പ'ന്മാര്‍ അപ്പോഴും ഇവിടെയുണ്ടായിരുന്നു.
ഈ കുട്ടിക്കൊമ്പന്മാരുടെ കൂട്ടത്തിലെ മികവേറിയ സവിശേഷതകള്‍ ഉള്ള എഴുത്തുകാരനാണ് സീതിക്കുഞ്ഞി. അത് എന്താണെന്ന് അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകളിലൂടെ അശ്രദ്ധമായി കടന്നുപോയാല്‍ പോലും മനസ്സിലാവും. സീതിക്കുഞ്ഞിയുടെ പ്രഖ്യാതകൃതി മാലിക്ക് ദീനാറിനെക്കുറിച്ച് 'മാണിക്യമാല'യാണെങ്കിലും ആകൃതി സാധാരണ മാപ്പിള പാട്ടുകാര്‍ക്കെല്ലാം അറിയുന്ന ഒപ്പന ഇരട്ട മുറുക്കം. മണത്ത് മാരന്‍, ഒപ്പനച്ചായല്‍, പുകയ്‌നാര്‍ തുടങ്ങിയ രീതികളിലാണ് രചിച്ചിരിക്കുന്നത്. ഓശാകള്‍ തുടങ്ങിയ അപൂര്‍വ്വ രീതികളും ഇല്ലാതില്ല.
ഈ കുറിപ്പ് ലഘുവായതിനാലും കൂടുതല്‍ വിശാലമായ പഠനങ്ങള്‍ നടത്തേണ്ടതിനാലും തല്‍ക്കാലം ആ കൃതിയെ മാത്രമല്ല സീതിക്കുഞ്ഞിയുടെ മറ്റെല്ലാ കൃതികളെയും ഒഴിവാക്കിയുള്ള അദ്ദേഹത്തിന്റെ സംഗീതാവബോധത്തെക്കുറിച്ച് മാത്രമാണ് ഇവിടെ ചിന്തിക്കുന്നത്. മറ്റൊരു പഠിതാവും ഈ വിഷയത്തെക്കുറിച്ച് തങ്ങളുടെ എഴുത്തുകളിലൊന്നും സ്പര്‍ശിച്ചിട്ടു പോലുമില്ലെന്നതാണ് മറ്റൊരു കാരണം. പത്ത് മാലപ്പാട്ടുകള്‍ തന്നെ സീതിക്കുഞ്ഞിയുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1945 മുതല്‍ 1960 വരെയുള്ള പതിനഞ്ചുവര്‍ഷക്കാലത്തിനിട യിലാണ് പാക്കിസ്താന്‍ മാല, കഅബാ ശരീഫ് മാല, മങ്ങലച്ചിരി മാല, മാണിക്യമാല, ബര്‍ക്കത്ത്മാല, തൊട്ട് ലിഫ്റ്റ്മാല, കാസിമാല തുടങ്ങിയവ സീതിക്കുഞ്ഞി രചിച്ചത്. പ്രസിദ്ധപ്പെടുത്താത്ത വേറെയും കൃതികള്‍ ഉണ്ട്. അവയെ ഒന്നും ഈ കുറിപ്പിന് ആധാരമാക്കിയിട്ടില്ല. ഈ ചെറുലേഖനം എഴുതുമ്പോള്‍ എന്റെ മുമ്പിലുള്ളത് 1974ല്‍ എഴുതിയ ഇരുപത്തിനാല് പാട്ടുകള്‍ അടങ്ങിയ ഒരു കയ്യെഴുത്ത് പുസ്തകമാണ്. ഇതില്‍ സത്യം എന്ന വിഷയത്ത ആധാരമാക്കി എഴുതിയ ഏറെ പുതുമയുള്ള ഒരു കവിതയുണ്ട്. കവിതയെ കവി കാണുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന കവിതയുമുണ്ട്. കവിതയെ സീതിക്കുഞ്ഞി കാണുന്നത് ഉബൈദ് മാഷില്‍ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ്.
സീതിക്കുഞ്ഞിയുടെ പാട്ടുകളിലെ സംഗീതാത്മകതയിലേക്ക് വരുമ്പോള്‍ മാപ്പിളപാട്ടുകളിലെ സംഗീതാത്മകതയെക്കുറിച്ച് ഓര്‍ത്തിരിക്കണം. മോയിന്‍കുട്ടി വൈദ്യരടക്കമുള്ള മഹാരഥന്മാര്‍ക്ക് ഹിന്ദുസ്ഥാനി, കര്‍ണ്ണാട്ടിക് സംഗീതത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. മലയാള കവിതകളെക്കുറിച്ചും മലയാളത്തിലെ നാടന്‍പാട്ടുകളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു. അറബി സംഗീതത്തെക്കുറിച്ചും മാപ്പിള പാട്ടുകളില്‍ ഇതെല്ലാം കലര്‍ന്നതെങ്ങനെയെന്നതിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണ് അവരുടെ ക്ലാസിക്കല്‍ കവിതകള്‍ കാലാതിവര്‍ത്തിയായത്. ഇന്നത്തെ മാപ്പിളപ്പാട്ടുരചയിതാക്കളില്‍ മുക്കാലേ മുണ്ടാണിക്കും മലയാളം പോലുമറിയില്ല എന്ന് എഴുതുമ്പോള്‍ ഇത് വായിക്കുന്നവരെല്ലാം മാപ്പാക്കണം. ഉദ്ദേശ ശുദ്ധി മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ. ആ സ്ഥിതിക്ക് അവരിലെ സംഗീത ബോധമില്ലായ്മയെക്കുറിച്ച് ദുഃഖിക്കേണ്ടതില്ല.
കര്‍ണ്ണാട്ടിക്ക് സംഗീതത്തിന്റെ അയലത്തും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കനത്ത സ്വാധീനത്തിലുമാണ് സീതിക്കുഞ്ഞി വളര്‍ന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രത്യേകമായുള്ള പ്രഭാവം സീതിക്കുഞ്ഞിയിലുണ്ടായതിന്റെ ഒരു കാരണം ബോംബെയുമായി കാസര്‍കോടിനുള്ള ഉറ്റബന്ധമാകാം. ഉപകരണ സംഗീതത്തെക്കുറിച്ച് ആഴമേറിയ അറിവുണ്ടായിരുന്ന സീതിക്കുഞ്ഞി ഹിന്ദുസ്ഥാനി സംഗീതം ഒരു പക്ഷെ പഠിച്ചിട്ടുമുണ്ടാകാം. ഹിന്ദിഗാനങ്ങളുടെ മട്ടില്‍ മാപ്പിളപാട്ടുകള്‍ രചിക്കുന്നതില്‍ 'മൊഗ്രാല്‍കവി'കള്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. ഉര്‍ദു ഭാഷ മാതൃഭാഷയായി കൈകാര്യം ചെയ്യുന്ന 'ഹനഫി'കള്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുണ്ട്. ഇതിന്റെയൊക്കെ കാരണത്താലാകാം സീതിക്കുഞ്ഞി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനത്തിന് വിധേയനായത്.
മുകളില്‍ പരാമര്‍ശിച്ച് 24 പാട്ടുകള്‍ അടങ്ങിയ പുസ്തകത്തിലെ ഗാനം രണ്ടും മൂന്നും ജീവന്‍ പൂരി എന്നീ രാഗത്തിലും കേരവാ എന്ന താളത്തിലുമാണ് രചിച്ചിരിക്കുന്നത്. ഗാനം നാല് ഭീംപിലാസ് രാഗത്തിലും കേരവാ എന്ന താളത്തിലുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഭൈരവി രാഗവും ദാദര താളവും ഉപയോഗിച്ചാണ് ഗാനം അഞ്ച് അവതരിപ്പിച്ചിട്ടുള്ളത്. മറ്റൊരു ഗാനം ഭൈരവി രാഗത്തിലും കേരവാ താളത്തിലും വാര്‍ന്നുവീണരിക്കുന്നു. മേരേ ദോസ്ത് തുജെ എന്ന പ്രസിദ്ധമായ ഹിന്ദി ഗാനവും ഇതേ താളത്തിലാണ് രചിച്ചതെന്നും ഓര്‍മ്മിക്കുക. വേറൊരു ഗാനം കേദാന്‍ രാഗത്തിലും തൃത്താളം താളത്തിലും രചിച്ചിരിക്കുന്നു. പന്‍ചീഭാവര എന്ന ഹിന്ദി ഗാനത്തിന്റെ രചന ഇത് തന്നെയെന്ന് കവി തന്നെ എഴുതിയിട്ടുണ്ട്.
ഗാനം എട്ട് ഭൈരവി രാഗവും കേരവ താളവും സ്വീകരിച്ച് എഴുതിയതാണ്. ഗാനം ഒമ്പതാകട്ടെ ഭീം പിലാണ് രാഗവും കേരവാ താളത്തിലും എഴുതപ്പെട്ടിരിക്കുന്നു. ഗാനം പതിനഞ്ച് ഭൈരവിരാഗവും കേരവാ താളത്തിലുമാണ് രൂപപ്പെടുത്തിയത്.
കായാക്ക, പിഞ്ച്‌സാ എന്ന ഹിന്ദിഗാനരൂപത്തിലാണ് 20-ാം ഗാനത്തിന്റെ രചന. ബോബി സിനിമയിലെ പാട്ടുകളുടെ രീതിയിലുള്ള ഗാനതാളവും ഉണ്ട്. ഗാനവും താളവും എന്തെന്ന് അറിയാത്ത ഒരു ജനസമൂഹത്തില്‍ രാഗവും താളവും നെഞ്ചിലേറ്റിയ സീതിക്കുഞ്ഞി എന്നൊരു എഴുത്തുകാരന്‍ ജീവിച്ചിരുന്നു എന്നത് മൂക്കത്ത് വിരല്‍വെക്കേണ്ട കാര്യം തന്നെ.
-ഇബ്രാഹിം ബേവിഞ്ച