കാസര്‍കോട്: കഠിനമായ ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേനല്‍കാലത്ത് പക്ഷികള്‍ക്ക് കൂടി ദാഹജലം ലഭ്യമാക്കുന്നതിനായി എം.എസ്.എഫ് ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക പഞ്ചായത്തില്‍ കല്ലടക്കുറ്റിയില്‍ എന്‍.എസ്.എസ് അവാര്‍ഡ് ജേതാവ് പ്രൊഫ. ശ്രീനാഥ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സയ്യദ് താഹ ചേരൂര്‍, നവാസ് ചെമ്പിരിക്ക, മുഹമ്മദ് മാസ്ത്തിഗുഡ്ഡെ, തൗസീഫ് പടുപ്പ്, ഹാഷിഖ് കല്ലടകുറ്റി, സിദ്ദീഖ് കല്ലടകുറ്റി, റിസ്വാന്, മുജീബ്, ഹാരിസ് എ .കെ, സലി, റഹീസ് സംബന്ധിച്ചു.
ശനിയാഴ്ച മണ്ഡലം തല ഉദ്ഘാടനവും ഞായറാഴ്ച പഞ്ചായത്ത് തലത്തിലും തിങ്കളാഴ്ച ശാഖ-ക്യാമ്പസ് തലങ്ങളിലും തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.