അണിയറയില്‍ വനിതകള്‍: മുംതയുടെ ചിത്രീകരണം കാസര്‍കോട്ട് തുടങ്ങി: സംവിധാനം കാസര്‍കോട്ടുകാരി

അണിയറയില്‍ പ്രധാന മേഖലകളിലെല്ലാം സ്ത്രീകള്‍ ചുമതലവഹിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിക്കുന്ന മുംത സിനിമയുടെ ചിത്രീകരണം കാസര്‍കോട് തുടങ്ങി. കാസര്‍കോട്ടുകാരി പി ഫര്‍സാനയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത.് മുംത എന്ന ഒരു കൗമാരക്കാരി പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യദിന ചിത്രീകരണത്തിന്റെ ലൊക്കേഷനായ ബേള ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം എം രാജഗോപാലന്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ക്ലാപ്പ് നല്‍കി. ഇന്ത്യയില്‍ ആദ്യമായി ആണ് സ്ത്രീകളുുടെ സംവിധാനത്തിലുള്ള സിനിമ ഒരു സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതെന്ന് എം. രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.സന്തോഷ് കീഴാറ്റൂര്‍, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ഷെറി ഗോവിന്ദ് എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്തു.
ഛായാഗ്രാഹണം ഫൗസിയ ഫാത്തിമ, ലൈന്‍ പ്രൊഡ്യൂസര്‍ രത്തീന, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക പി.ഫര്‍സാന പറഞ്ഞു.