മോഹന്‍ലാല്‍ ആദ്യമായി യോദ്ധാവിന്റെ ലുക്കില്‍; 'വൃഷഭ' ടീസര്‍ പുറത്ത്

അച്ഛന്‍-മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

മോഹന്‍ലാല്‍ ആദ്യമായി യോദ്ധാവിന്റെ വേഷത്തിലെത്തുന്ന 'വൃഷഭ' യുടെ ടീസര്‍ പുറത്ത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ആരാധകരുടെ ആകാംക്ഷ ഉണര്‍ത്തിയ ശേഷമാണ് ഇപ്പോള്‍ ടീസറും പുറത്തുവിട്ടിരിക്കുന്നത്. അച്ഛന്‍-മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

പുരാണവും ആക്ഷനും നിറഞ്ഞ ഒരു ഇതിഹാസ കഥയെക്കുറിച്ചുള്ള സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. സമര്‍ജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയന്‍ സരിക, നേഹ സക്സേന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ആക്ഷന്‍, വൈകാരികത, പ്രതികാരം എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. പാന്‍-ഇന്ത്യന്‍ ആകര്‍ഷണീയത ലക്ഷ്യമിട്ട് മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന വൃഷഭ ഹിന്ദിയിലും കന്നഡയിലും റിലീസ് ചെയ്യും.

പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദ കിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെലുങ്ക് ഭാഷയിലുള്ള ചിത്രം, ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി കെ പത്മ കുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, പ്രവീര്‍ സിംഗ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്നു.

വലിയ തോതിലുള്ള യുദ്ധ സീക്വന്‍സുകളും ഒന്നിലധികം തലമുറകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പിതാവ്-മകന്‍ ബന്ധത്തിന്റെ വൈകാരിക ചലനാത്മകതയില്‍ വേരൂന്നിയ ഒരു കഥാ സന്ദര്‍ഭവും ചിത്രത്തിലുണ്ട്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നും ടീസര്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിനൊപ്പം മകനായി തെലുങ്ക് നടന്‍ റോഷന്‍ മെകയും എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്.

സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വം' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്, അതില്‍ മാളവിക മോഹനന്‍, സംഗീത മാധവന്‍ നായര്‍, സംഗീത് പ്രതാപ്, സിദ്ദീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍, ലാലു അലക്‌സ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ആന്റണി സാംസണ്‍, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്, സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍, പിആര്‍ഒ ശബരി. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിങ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.


Related Articles
Next Story
Share it