ലുക്മാനും, ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന 'വള'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
'സ്റ്റോറി ഓഫ് എ ബാംഗിള്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

ലുക്മാന്‍ അവറാനും, ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന 'വള'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്'. ബേസില്‍ ജോസഫ് നായകനായ കഠിന കഠോരമീ അണ്ടകടാഹം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി എല്‍ഐവിയിലും ഒടിടിപ്ലേ പ്രീമിയത്തിലും ചിത്രം സ്ട്രീം ചെയ്യുന്നു.
ലുക്മാന്‍ അവറാന്‍, ധ്യാന്‍ ശ്രീനിവാസന്‍, രവീണ രവി, ശീതള്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥ പ്രമേയമാക്കിയുള്ള ചിത്രമാണ് ഇതെന്നാണ് പോസ്റ്ററിലൂടെ ലഭിക്കുന്ന സൂചന. 'സ്റ്റോറി ഓഫ് എ ബാംഗിള്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ചിത്രത്തില്‍ ലുക്മാന്‍ അവറാനെയും ധ്യാന്‍ ശ്രീനിവാസനെയും കൂടാതെ വിജയരാഘവനും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹര്‍ഷദ് തിരക്കഥ രചിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വേഫെയറര്‍ ഫിലിംസാണ്.
പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്നതും പ്രത്യേകതയാണ്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ് (പര്‍ഫ്യൂമര്‍), ഗോകുലന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേഫെയറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ട്രെയിലര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. വിനീത് ശ്രീനിവാസന്റെ കരം എന്ന ചിത്രവും സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്.
സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഫ്‌നാസ് വിയാണ്. എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ദീഖ് പി ഹൈദറാണ്. ആര്‍ട്ട് ഡയറക്ഷന്‍ അര്‍ഷദ് നക്കോത്തും പബ്ലിസിറ്റി ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നത് യെല്ലോ ടൂത്ത് സുമാണ്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് സ് കരസ്ഥമാക്കിയിട്ടുള്ളത്. മാര്‍ക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).