ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന 'പാബ്ലോ പാര്‍ട്ടി' യുടെ പൂജ ചോറ്റാനിക്കരയില്‍ നടന്നു

ഉര്‍വശി, സിദ്ദീഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു

ഉര്‍വശിയും മകള്‍ തേജോലക്ഷ്മിയും(കുഞ്ഞാറ്റ) ആദ്യമായി ഒന്നിക്കുന്ന 'പാബ്ലോ പാര്‍ട്ടി' യുടെ പൂജ കഴിഞ്ഞു. ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ വച്ചാണ് പൂജ നടന്നത്. ചടങ്ങില്‍ ഉര്‍വശി, ശ്രീനിവാസന്‍, മുകേഷ്, സിദ്ദീഖ്, സൈജു കുറുപ്പ്, ബോബി കുര്യന്‍, റോണി ഡേവിഡ്, അപര്‍ണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്, അനന്യ, മിത്ര കുര്യന്‍, മീനാക്ഷി രവീന്ദ്രന്‍ ഷഹീന്‍ സിദ്ദീഖ്, സുധീര്‍, സുമേഷ് ചന്ദ്രന്‍, ശിവ അജയന്‍, മനോജ് ഗംഗാധരന്‍ ,ശരണ്യ, റോഷ്ന ആന്‍ റോയ് സംവിധായകരായ എം. മോഹനന്‍, അരുണ്‍ ഗോപി, വിഷ്ണു ശശി ശങ്കര്‍, വിഷ്ണു വിനയന്‍, കണ്ണന്‍ താമരക്കുളം, എസ് ജെ സിനു, നിര്‍മ്മാതാക്കളായ ജോബി ജോര്‍ജ്, ബാദുഷ, നോബിള്‍ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂര്‍, വില്യം ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉര്‍വശി, സിദ്ദീഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു. ചടങ്ങില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉര്‍വശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ദീഖും ചേര്‍ന്ന് ആദരിച്ചു. ആരതി ഗായത്രി ദേവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസന്റെ കയ്യില്‍ നിന്നും സംവിധായിക ആരതി ഗായത്രി ദേവിയും തിരക്കഥാകൃത്ത് ബിബിന്‍ എബ്രഹാം മേച്ചേരിലും ചേര്‍ന്ന് തിരക്കഥ ഏറ്റു വാങ്ങി. സംവിധായകന്‍ അരുണ്‍ ഗോപി ആദ്യ ക്ലാപ്പ് അടിച്ചു. നിര്‍മാതാവ് ജോബി ജോര്‍ജ് ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസ്, ടെക്‌സാസ് ഫിലിം ഫാക്ടറി, എവര്‍ സ്റ്റാര്‍ ഇന്ത്യന്‍ എന്നീ കമ്പനികള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 15ന് പോണ്ടിച്ചേരിയില്‍ ആരംഭിക്കും. ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.

ഫാമിലി പശ്ചാത്തലത്തില്‍ പറയുന്ന ഒരു ട്രാവല്‍ കോമഡി ആണ് പാബ്ലോപാര്‍ട്ടി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉര്‍വശി, മുകേഷ്, സിദ്ദീഖ്, അപര്‍ണ ദാസ്, തേജാലക്ഷ്മി (കുഞ്ഞാറ്റ), സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, ബോബി കുര്യന്‍, മീനാക്ഷി രവീന്ദ്രന്‍, മനോജ് ഗംഗാധരന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

കഥ : അഭിലാഷ് പിള്ള, രചന : ബിബിന്‍ എബ്രഹാം മേച്ചേരില്‍, ഡി ഓ പി: നിഖില്‍. എസ്. പ്രവീണ്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: രഞ്ജിന്‍ രാജ്, സൗണ്ട് ഡിസൈന്‍: എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട്: സാബു റാം, പ്രൊജക്റ്റ് ഡിസൈനര്‍: സഞ്ജയ് പടിയൂര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, മേക്കപ്പ്: പണ്ഡ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്: റോക്ക് സ്റ്റാര്‍, സ്റ്റില്‍സ് : രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍: ശരത് വിനു, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Related Articles
Next Story
Share it