2018നെ വീഴ്ത്തി കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റായി 'തുടരും'
ഹോട് സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ് സ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ടില്‍ ഒരുങ്ങിയ തുടരും എന്ന സിനിമയ്ക്ക് തുടക്കം മുതല്‍ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം തന്നെ നല്ലൊരു കുടുംബ ചിത്രം എന്ന അഭിപ്രായക്കാരാണ്. 2004 ല്‍ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ജോഡികളായെത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അതുപോലെ തന്നെ ഈ ചിത്രത്തേയും ആരാധകര്‍ ഏറ്റെടുത്തു.
ഇപ്പോള്‍ സിനിമ വന്‍ ഹിറ്റായിരിക്കുകയാണ്. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ എത്തിയ ചിത്രമാണ് തുടരും. അതുകൊണ്ടുതന്നെ ചിത്രം കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷന്‍ നേടിയത് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്. ടൊവിനോ തോമസ് നായകനായ 2018നെ വീഴ്ത്തി തുടരും കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നത്. തുടരും ആഗോളതലത്തില്‍ ഏകദേശം 170 കോടിയിലേറെ നേടിയിട്ടുണ്ട്. തുടരും ഇന്‍ഡസ്ട്രി ഹിറ്റായത് ആശിര്‍വാദ് സിനിമാസും സ്ഥിരീകരിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇനി തകര്‍ക്കാന്‍ ഏത് റെക്കോര്‍ഡാണ് ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
തരുണ്‍ മൂര്‍ത്തി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ എത്തിയത്. ശോഭന ലളിത എന്ന വീട്ടമ്മയായും എത്തി. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ, കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ആര്‍ സുനിലും തരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കുകള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇത് റിലീസിന് മുമ്പുതന്നെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോള്‍ വന്‍ തുകയ്ക്ക് ഹോട് സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ് സ് സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ചിത്രത്തിന് വിന്റര്‍ എന്ന പേര് സ്വീകരിക്കുന്നതിനോടും താരം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.