ഒരു മുഴുനീള ക്രൈം ത്രില്ലര്‍; കന്നട സംവിധായകന്‍ ഒരുക്കുന്ന ചിത്രം 'ശേഷം 2016' ന്റെ ടീസര്‍ എത്തി

മലയാളം, കന്നഡ ഭാഷകളില്‍ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

പ്രശസ്ത കന്നഡ സംവിധായകന്‍ പ്രദീപ് അരസിക്കരെ ഒരുക്കുന്ന ശേഷം 2016 എന്ന സിനിമയുടെ ടീസര്‍ ലോഞ്ച് എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. മറാടിഗുഡ്ഡ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു വാണി വി എസ്, വീണ എസ് എന്നിവര്‍ ചേര്‍ന്നാണ് ഈ മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത്.

ടീസര്‍ ലോഞ്ചില്‍ നിര്‍മാതാക്കളായ മഞ്ജു വാണി വി എസ്, വീണ എസ്, സംവിധായകന്‍ പ്രദീപ് അരസിക്കരെ, ആനന്ദ് ഏകര്‍ഷി, ജോണ്‍ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, സഞ്ജു ശിവറാം, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, സിജ റോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാളം, കന്നഡ ഭാഷകളില്‍ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകന്‍ ആനന്ദകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കന്നഡ ഗായകനും സംഗീത സംവിധായകനുമായ പൂര്‍ണചന്ദ്ര തേജസ്വി ആണ്.

യുവതാരങ്ങളായ ജോണ്‍ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധര്‍, അര്‍ച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കേരളം, കര്‍ണാടക അതിര്‍ത്തിയിലെ പുഷ്പഗിരി എന്ന ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലും പരിസരത്തുമായി ഒരു രാത്രിയില്‍ നടക്കുന്ന കൂട്ട കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആണ് ചിത്രത്തിന്റെ പ്രമേയം. 'പൊലീസിന് മാത്രം ജനങ്ങള്‍ക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല' എന്ന ടാഗ് ലൈനില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പൊലീസില്‍ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവും ആണ് സിനിമയുടെ കഥാ തന്തു. കഥ തിരക്കഥ പ്രദീപ് അരസിക്കരെ, രാഘവേന്ദ്ര മയ്യ, സംഭാഷണം ലിതിന്‍ ലോഹിതാക്ഷന്‍ നായര്‍, പ്രദീപ് അരസിക്കരെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റാണി മഞ്ജുനാഥ്.

എഡിറ്റര്‍ അയൂബ് ഖാന്‍, സൗണ്ട് ഡിസൈനര്‍ വിനോദ് പി ശിവറാം, കളറിസ്റ്റ് ജി എസ് മുത്തു, വി.എഫ്.എക്‌സ് കോക്കനട്ട് ബഞ്ച്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രഘു മൈസൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ലോകേഷ് ഗൗഡ, മേക്കപ്പ് രാഘവേന്ദ്ര സി വി, കോസ്റ്റ്യൂം കുമാര്‍ എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ ലോഹിതാക്ഷന്‍ നായര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ് സ് ക്യൂറ എന്റര്‍ടെയ് ന്‍മെന്റ്‌സ്, സ്റ്റില്‍സ് ജി ബി സിദ്ദു, ഡിസൈന്‍സ് മാമിജോ.

Related Articles
Next Story
Share it