ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷത്തിലെത്തുന്ന പെറ്റ് ഡിറ്റക്ടീവ് ഒക്ടോബര്‍ 16 ന് തിയേറ്ററുകളിലേക്ക്
'സമ്പൂര്‍ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്

ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പെറ്റ് ഡിറ്റക്ടീവ് ഒക്ടോബര്‍ 16 ന് തിയേറ്ററുകളിലേക്ക്. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ദി പെറ്റ് ഡിറ്റക്ടീവ്'. ചിത്രം ഒക്ടോബര്‍ 16ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സഹനിര്‍മ്മാതാക്കള്‍ - ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. വിതരണം - ഡ്രീം ബിഗ് ഫിലിംസ്.
സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിനിമ ഒരു സോളിഡ് അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ ആണെന്നാണ് ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. 'തേരാ പാരാ ഓടിക്കോ' എന്ന തീം സോങ്ങും 'തലളിത യമം' എന്ന റെട്രോ വൈബ് ഗാനവും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി മാറി. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്റ്റര്‍ പോസ്റ്ററും വലിയ ശ്രദ്ധ നേടി.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരെയും തുടക്കം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ സൂചിപ്പിക്കുന്നു 'സമ്പൂര്‍ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഷറഫുദ്ദീന്‍ - അനുപമ പരമേശ്വരന്‍ ടീം ഒന്നിക്കുന്ന 'ദി പെറ്റ് ഡിറ്റക്ടീവ്' പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്നത്. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ആനന്ദ് ആണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലൂടെ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ദീനോ ശങ്കര്‍, ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ജയ് വിഷ്ണു, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് - വിജയ് ജെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ -ജിയോ കെ ജോയി, കംപോസിഷന്‍ - മഹേഷ് മാത്യു, ലിറിക്‌സ് അദ്രി ജോയ്, ശബരീഷ് വര്‍മ്മ, വിഎഫ്എക്സ് - 3 ഡോര്‍സ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, ഡിഐ - കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് - റിഷാജ് മുഹമ്മദ്, അജിത് മേനോന്‍, പ്രൊമോ സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ - എസ്തറ്റിക് കുഞ്ഞമ്മ, പിആര്‍ഒ ആന്റ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍ കുമാര്‍.