പ്രേക്ഷകര്‍ കാത്തിരുന്ന ഹൊറര്‍ ഫാമിലി ഡ്രാമ ചിത്രം 'സുമതി വളവ്'; ഓഗസ്റ്റ് 1 ന് തിയേറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്

മാളികപ്പുറം എന്ന ചിത്രത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം അതേ ടീം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവ് ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രഗത്ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവര്‍ത്തകരും കൂടി ഒന്നിക്കുമ്പോള്‍ മാളികപ്പുറം പോലെ വീണ്ടും ഒരു തിയേറ്റര്‍ ഹിറ്റ് പിറക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സുമതി വളവ് ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് ഒരുങ്ങുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതി വളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്. മ്യൂസിക് 24 X 7 ആണ് സുമതി വളവിന്റെ ഓഡിയോ റൈറ്റ് സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതി വളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വി.എഫ്.എക്‌സ് : ഐഡന്റ് വി.എഫ്.എക്‌സ് ലാബ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Related Articles
Next Story
Share it