SIKANDAR | എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍; ആദ്യ ദിവസത്തെ കലക്ഷന്‍ വിവരം ഇങ്ങനെ!

മുംബൈ: മോഹന്‍ ലാല്‍- ഫൃഥ്വിരാജ് ചിത്രം എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദര്‍. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കലക്ഷന്‍ സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ മികച്ച കലക്ഷന്‍ നേടാന്‍ സാധിച്ചുവെന്നാണ് വിവരം. ഞായറാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പൈറസി ഭീഷണിയില്‍ പെട്ടിരുന്നു. ഇന്ത്യയിലുടനീളം ഹിന്ദിയില്‍ 8,000-ത്തിലധികം ഷോകളാണ് സിക്കന്ദറിന് ഉണ്ടായിരുന്നത്.

എങ്കിലും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് ഇന്‍ഡസ്ട്രി ട്രാക്കര്‍ സക്‌നില്‍ക്കിന്റെ ആദ്യ കണക്കുകള്‍ പ്രകാരം, എല്ലാ ഭാഷകളിലുമായി ആദ്യ ദിവസം തന്നെ 21.96 കോടി രൂപ ഇന്ത്യയിൽ നേടി. രാത്രി 9 മണി വരെയുള്ള അഡ്വാൻസ് ബുക്കിംഗും ഇതിൽ ഉൾപ്പെടുന്നു.

സിക്കന്ദറിന് മൊത്തത്തിൽ 20.95 ശതമാനം ഹിന്ദി ഒക്യുപെൻസി ഉണ്ടായിരുന്നു. വൈകുന്നേര ഷോകളിൽ 25 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തി. ദിവസം പുരോഗമിക്കുമ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധനവ് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

സല്‍മാന്റെ മുന്‍ ചിത്രമായ ടൈഗര്‍ 3 യുടെ ആദ്യ ദിവസത്തെ കലക്ഷന്‍ സിക്കന്ദര്‍ മറികടക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ടൈഗര്‍ ആദ്യ ദിവസം 44.5 കോടി രൂപ നേടിയിരുന്നു. എന്നാല്‍ ടൈഗര്‍ 3 യുടെ മൊത്തത്തിലുള്ള പ്രകടനം നിരാശാജനകമായിരുന്നു. 300 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ലോകമെമ്പാടും 464 കോടി രൂപയാണ് നേടിയത്.

അതേ സമയം സിക്കന്ദറിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് വിവരം. ഇത് ചിത്രത്തിന്റെ തുടര്‍ന്നുള്ള കലക്ഷനെ ബാധിക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതേ സമയം പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം മലയാള ചിത്രം എമ്പുരാന്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. അത് സല്‍മാന്‍ ഖാന്‍ ചിത്രം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Related Articles
Next Story
Share it