ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്‍'; പുത്തന്‍ പോസ്റ്റര്‍ പുറത്ത്
കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോര്‍ജ്ജാണ് പോസ്റ്ററിലുള്ളത്

ബിജുമേനോനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളന്‍' പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍. ജോജു ജോര്‍ജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോര്‍ജ്ജാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ബിജു മേനോന്റെ ജന്മദിനത്തില്‍ പുറത്തിറക്കിയ സ്‌പെഷല്‍ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.
ആസിഫ് അലി നായകനായി എത്തിയ 'മിറാഷ്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലതുവശത്തെ കള്ളന്‍'. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഡിനു തോമസ് ഈലന്‍ ആണ് തിരക്കഥയൊരുക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' ഒരു കുറ്റാന്വേഷണ ചിത്രമാകാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കോ- പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍ ടോണി, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, ഡിഒപി : സതീഷ് കുറുപ്പ്, എഡിറ്റര്‍: വിനായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്, കോസ്റ്റ്യൂം: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസര്‍: കത്തീന ജീത്തു, മിഥുന്‍ എബ്രഹാം, സ്റ്റില്‍സ്: സാബി ഹംസ, പബ്ലിസിറ്റി സിസൈന്‍സ്: ഇല്യുമിനാര്‍ടിസ്റ്റ്, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

