സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ടീമിന്റെ 'ഹൃദയപൂര്‍വ്വം'സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍

സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ടീമിന്റെ 'ഹൃദയപൂര്‍വ്വം'സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂനെയിലേക്ക് ഷിഫ് റ്റ് ചെയ്തു. പൂനെയിലെ ചിത്രീകരണം ഒരു മാസത്തോളം നീണ്ടുനില്‍ക്കും.
പൂനെയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് ചെന്നൈ നഗരവും പൊള്ളാച്ചിയും ഊട്ടിയുമൊക്കെ പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. ധാരാളം മലയാളികള്‍ വസിക്കുന്ന നഗരമാണ് പൂന. മലയാളി അസോസിയേഷനുകളും ഇവിടെ സജീവമാണ്.
ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ ട്രേഡ് മാര്‍ക്ക് എന്നു വിശേഷിപ്പിക്കാവുന്ന നര്‍മ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖില്‍ സത്യന്റേതാണു കഥ.
ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹന്‍, സംഗീത തുടങ്ങിയവര്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍.
അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണന്‍, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സഹ സംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, ഫോട്ടോ അമല്‍ സി സദര്‍.