വിജയ് സേതുപതി-പുരി ജഗന്നാഥ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം; സംയുക്ത മേനോന്റെ പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ജൂലൈയില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. അതിനിടെ ചിത്രത്തിലെ നായികയായി അഭിനയിക്കുന്ന സംയുക്ത മേനോന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കുന്ന ഈ പ്രോജക്റ്റ് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ജെബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെബി നാരായണ്‍ റാവു കോണ്ട്രോളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ജൂലൈയില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു. വിജയ് സേതുപതിയും സംയുക്ത മേനോനും ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണമാണ് ആദ്യം നടത്തിയത്. ഇടവേളകളില്ലാതെ ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ നീക്കം. ഹൈദരാബാദിലും ചെന്നൈയിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

പുരി ജഗന്നാഥ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നാടകം, ആക്ഷന്‍, വികാരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് ഇത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാരുടെ അവകാശവാദം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു പാന്‍-ഇന്ത്യന്‍ ചിത്രമായി ചിത്രം റിലീസ് ചെയ്യും.

പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സിഇഒ വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ് ഹാഷ് ടാഗ് മീഡിയ, പിആര്‍ഒ ശബരി.

Related Articles
Next Story
Share it