പൂജ ഹെഗ് ഡയ്‌ക്കൊപ്പം അടിപൊളി നൃത്ത ചുവടുമായി സൗബിന്‍ ഷാഹിര്‍; കൂലിയിലെ പുതിയ പാട്ട് പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍
നേരത്തെ ചിത്രത്തിലെ 'ചികിട്' എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറക്കാര്‍. മോണിക്ക എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തുവിട്ടത്. പൂജ ഹെഗ്ഡയും സൗബിന്‍ ഷാഹിറുമാണ് പാട്ടിന് ചുവടുകള്‍ വച്ചിരിക്കുന്നത്. പാട്ടിനൊപ്പമുള്ള ഇരുവരുടേയും മനോഹരമായ നൃത്തച്ചുവടുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'ചികിട്' എന്ന പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചുവപ്പ് ഡ്രസ്സില്‍ അതീവ സുന്ദരി ആയാണ് പൂജ ഹെഗ് ഡെ പാട്ടില്‍ ചുവടു വയ്ക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുബലാഷിനി, അനിരുദ്ധ്, അസല്‍ കോലാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദാഹ എന്നാണ് ആമിര്‍ ഖാന്റെ ചിത്രത്തിലെ പേര്. ദേവയായി രജനികാന്തും ദയാലായി സൗബിനും സൈമണ്‍ ആയി നാഗാര്‍ജുനയും വേഷമിടുന്നു.
ഓഗസ്റ്റ് 14 ന് ഒന്നിലധികം ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.