ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര' യിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി
ഓഗസ്റ്റ് 29 ന് ചിത്രം റിലീസ് ചെയ്യും

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലെ മനോഹരമായ ആ ഗാനം പുറത്തിറങ്ങി. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കി സഞ്ജിത്ത് ഹെഗ്ഡെയും അനില രാജീവും ആലപിച്ച 'ദുപ്പട്ട വാലി' എന്ന റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയത്. പാട്ട് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
ഓഗസ്റ്റ് 29 ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, ശ്രീകാന്ത്, ബോപാലന്‍ വെട്ടിയാര്‍, സഫ് മിന്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഹൈല്‍ കോയയാണ് വരികള്‍ രചിച്ചിരിക്കുന്നത്. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായിക്, കലാസംവിധാനം- ഔസേഫ് ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വനി കാലെ.
മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സൗണ്ട്- നിക്‌സണ്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടര്‍- ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍, അമിന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്സ കെ. എസ്തപ്പന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശിവകുമാര്‍ പെരുമുണ്ട, വി.എഫ്.എക്‌സ്- ഡിജി ബ്രിക്‌സ്, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, ഡിസൈന്‍- യെല്ലോ ടീത്ത്, കണ്ടന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ്- പപ്പറ്റ് മീഡിയ, ഡിസ്ട്രിബ്യൂഷന്‍- സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്. പി. ആര്‍. ഒ എ.എസ്. ദിനേശ്.