L2: EMPURAAN | ആരാധകര്‍ ഒന്നടങ്കം പറയുന്നു സൂപ്പര്‍ ഹിറ്റ്; മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ആദ്യദിനം തന്നെ നേടിയത് 21 കോടി രൂപ !

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം L2: എമ്പുരാന്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ മാസ് എന്റര്‍ടെയ്നറിന് പ്രേക്ഷകരില്‍ നിന്ന് ഏറെ പിന്തുണ ലഭിച്ചു.
ആരാധകര്‍ ഇരുകൈകളോടെയാണ് ചിത്രം സ്വീകരിച്ചത്. എല്ലാവരും ഒന്നടങ്കം പറയുന്നു സൂപ്പര്‍ ഹിറ്റ് എന്ന്. മോഹന്‍ലാലിന്റെ സമാനതകളില്ലാത്ത താരമൂല്യവും അപാരമായ ജനപ്രീതിയും വ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടാല്ലാത്തത്രയും ഇരട്ടിയാണ്.
ബോക്‌സ് ഓഫീസ് കളക്ഷന്‍ ദിനം 1
സാക് നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, മുന്‍കാല മലയാള സിനിമാ റെക്കോര്‍ഡുകളെല്ലാം മറികടന്ന് ചിത്രം ഇന്ത്യയില്‍ 21 കോടി രൂപ കലക്ഷന്‍ നേടി. 2024-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ 'ദി ഗോട്ട് ലൈഫ്' ആയിരുന്നു ഇതിനുമുമ്പ് ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയത്. 8.5 കോടിയായിരുന്നു ചിത്രം നേടിയത്. അതിന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ തന്നെ സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രം 'ലൂസിഫര്‍' 2019-ല്‍ 6.10 കോടി രൂപ കലക്ഷന്‍ നേടിയിരുന്നു.
L2: എമ്പുരാന്‍ ചിത്രത്തെക്കുറിച്ച്
2019-ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആക്ഷന്‍ പ്രാധാന്യമുള്ള രാഷ്ട്രീയ പ്രമേയങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. എല്‍2: എമ്പുരാന്‍ എന്ന ചിത്രത്തെ പാന്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളും നിര്‍മ്മാതാക്കള്‍ നടത്തുന്നുണ്ട്. അതിശക്തമായ കഥാതന്തു, ശക്തമായ പ്രകടനങ്ങള്‍, മികച്ച നിര്‍മ്മാണ മൂല്യങ്ങള്‍ എന്നിവ ഉപയോഗിച്ച്, മലയാള സിനിമയുടെ അതിരുകള്‍ പുനര്‍നിര്‍വചിക്കുകയും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളില്‍ സ്ഥാനം ഉറപ്പിക്കുകയുമാണ് അണിയറക്കാരുടെ ലക്ഷ്യം.
താരനിര
ജതിന്‍ രാംദാസ് ആയി ടൊവിനോ തോമസ്, പ്രിയദര്‍ശിനി രാംദാസ് ആയി മഞ്ജു വാര്യര്‍, ഗോവര്‍ദ്ധന്‍ ആയി ഇന്ദ്രജിത് സുകുമാരന്‍, സഞ്ജനചന്ദ്രന്‍ ആയി സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു. ഓരോ കഥാപാത്രവും അവരുടേതായ അഭിനയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. ഇനിയങ്ങോട്ടുള്ള ഓരോ ദിനവും റെക്കോര്‍ഡ് കലക്ഷനായിരിക്കും ചിത്രം നേടുന്നത് എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.