ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഓക താര'യുടെ ഗ്ലിംപ്‌സ് പുറത്തിറക്കി അണിയറക്കാര്‍
ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഓടുന്നതിന്റെ ലളിതവും എന്നാല്‍ ഹൃദയസ്പര്‍ശിയായതുമായ ഒരു ഷോട്ട് കാഴ്ചക്കാരന് നല്‍കുന്നു

ജന്മദിനത്തോടനുബന്ധിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാസംലോ ഓക താര'യുടെ ആകര്‍ഷകമായ ഗ്ലിംപ്‌സ് പുറത്തിറക്കി നിര്‍മ്മാതാക്കള്‍. പവന്‍ സദിനേനി സംവിധാനം ചെയ്ത ചിത്രം ഇതിനകം തന്നെ ആരാധകരില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
മലയാളത്തില്‍ ഇടവേളകളുണ്ടെങ്കിലും അന്യ ഭാഷാ സിനിമകളില്‍ സജീവ സാന്നിധ്യമാകുകയാണ് ദുല്‍ഖര്‍. ലക്കി ഭാസ്‌കറിനു ശേഷം തെലുങ്കില്‍ നായകനാകുന്ന ദുല്‍ഖര്‍ ചിത്രമാണ് ആകാശംലോ ഒക താര. ലൈറ്റ് ബോക്‌സ് മീഡിയയുടെ കീഴില്‍ സന്ദീപും രമ്യ ഗുന്നവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗീത ആര്‍ട്‌സും സ്വപ്ന സിനിമയും ആണ് ചിത്രത്തിന്റെ അവതരണം. സുജിത് സാരംഗ് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
ആദ്യ ഗ്ലിംപ്‌സ് ദൃശ്യപരമായി ആശ്വാസകരമായ അനുഭവം തന്നെയാണ് പ്രദാനം ചെയ്യുന്നത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഓടുന്നതിന്റെ ലളിതവും എന്നാല്‍ ഹൃദയസ്പര്‍ശിയായതുമായ ഒരു ഷോട്ട് കാഴ്ചക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ജി.വി. പ്രകാശിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന സംഗീതം ശാന്തമായ ദൃശ്യങ്ങളെ തികച്ചും പൂരകമാക്കുന്നു.
കഥാസന്ദര്‍ഭത്തെക്കുറിച്ചോ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്താതെയാണ് ഗ്ലിംപ്‌സ് പുറത്തിറക്കിയത്. എന്നാല്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്താന്‍ ടീസറിന് കഴിഞ്ഞു. 'ആകാസംലോ ഓക താര' തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും.
ദുല്‍ഖര്‍ നായകനായെത്തുന്ന തമിഴ് ചിത്രം 'കാന്ത'യുടെ ടീസറും ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സെല്‍വമണി സെല്‍വരാജ് രചിച്ച് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട് ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ദുല്‍ഖറിന് ജന്മദിന ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഒരു പോസ്റ്ററും 'കാന്ത' ടീം പുറത്ത് വിട്ടിരുന്നു. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ് ഫ് ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്. ദുല്‍ഖര്‍ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ചിത്രമായിരിക്കും 'കാന്ത' എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖറിനെ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, നായികാ വേഷം ചെയ്ത ഭാഗ്യശ്രീ ബോര്‍സെയുടെ പോസ്റ്ററുകള്‍, സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് ചെയ്തത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.