ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍' മെയ് 16ന് തിയറ്ററുകളില്‍

ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്‍ മെയ് 16ന് തിയറ്ററുകളില്‍ എത്തും. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസന്‍, കോട്ടയം നസീര്‍ ഉള്‍പ്പെടെ ഉള്ളവരാണ് പോസ്റ്ററില്‍ ഉള്ളത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ് സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ഒന്നിച്ചവരാണ് ഇരുവരും.

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. ധ്യാനിനെ കൂടാതെ സിജു വില്‍സന്‍, കോട്ടയം നസീര്‍, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാര്‍ഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യും - ഡിസൈന്‍ - നിസാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ്.എം. മൈക്കിള്‍, വീക്കെന്റ് ബ്ലോഗ് ബസ്റ്റാര്‍ മാനേജര്‍ - റോജിന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - പക്കുകരീത്തറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്‌സ് - സെഡിന്‍ പോള്‍ - കെവിന്‍ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ് സ് ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Related Articles
Next Story
Share it