'ഓടും കുതിര, ചാടും കുതിര'യുടെ ബുക്കിങ് ആരംഭിച്ചു; ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററിലെത്തും

കേരളത്തില്‍ എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം ഒരുക്കുന്ന 'ഓടും കുതിര, ചാടും കുതിര'യുടെ ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍ എവിടെ നിന്നും ഇപ്പോള്‍ ചിത്രത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാം. ചിത്രം ഓഗസ്റ്റ് 29ന് ഓണം റിലീസായി തിയറ്ററിലെത്തും.

ഫഹദിനൊപ്പം ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ ധ്യാന്‍ ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരുടെ രസകരമായ പ്രകടനവും ചിത്രത്തിലുണ്ട്. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ഓണത്തിന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം എന്നാണ് അണിയറക്കാരുടെ അവകാശവാദം. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര, ചാടും കുതിര'. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഫാന്റസികള്‍ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദര്‍ശന്‍ എത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാര്‍, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദര്‍ നായിക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അശ്വനി കലേ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സൗണ്ട് നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍.

അസോസിയേറ്റ് ഡയറക്ടര്‍ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍, അമീന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related Articles
Next Story
Share it