ഷെയ്ന്‍ നിഗം നായകനാകുന്ന ബാള്‍ട്ടി സെപ്റ്റംബര്‍ 26 ന് തിയറ്ററുകളിലെത്തും

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം

ഷെയ്ന്‍ നിഗം നായകനാകുന്ന ബാള്‍ട്ടി സെപ്റ്റംബര്‍ 26 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന കൊച്ചുഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ജോണറിലുള്ളതാണ്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ഷെയിന്‍ നിഗം എത്തുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം. യു/എ റേറ്റിംഗ് ഉള്ള ചിത്രത്തിന് രണ്ട് മണിക്കൂര്‍ മുപ്പത്തി നാല് മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബള്‍ട്ടി'യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ചിത്രത്തില്‍ സൈക്കോ ബട്ടര്‍ഫ്‌ളൈ സോഡ ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരം ശന്തനു ഭാഗ്യരാജും ബാള്‍ട്ടിയിലുണ്ട്. പ്രീതി അസ്രാനിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ഉദയന്‍ എന്ന കബഡി താരത്തിന്റെ വേഷത്തിലാണ് ഷെയിന്‍ എത്തുന്നത്.

നേരത്തെ ചിത്രത്തിന്റെ രണ്ട് മിനിറ്റ് ഇരുപത്തിനാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പ്രധാന കഥാപാത്രമായ ഉദയനും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും ആണ് ചിത്രത്തിന്റെ തുടക്കത്തില്‍ എത്തുന്നത്. ഇവരെല്ലാം വേലംപാളയം എന്ന കൊച്ചു പട്ടണത്തിലെ മികച്ച കബഡി കളിക്കാരാണെന്ന് ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നു. വേലംപാളയത്തിന്റെ തെരുവുകള്‍ പഞ്ചാമി റൈഡേഴ്‌സ് എന്നറിയപ്പെടുന്ന ഈ നാല് യുവ കളിക്കാരുടെ ആധിപത്യത്തിലാണ്. എന്നാല്‍ പ്രണയം, അസൂയ, ചെറിയ ചെറിയ ക്രിമിനല്‍ തര്‍ക്കങ്ങള്‍ എന്നിവയ്ക്കിടയില്‍, ഈ സുഹൃത്തുക്കള്‍ പെട്ടെന്ന് അക്രമാസക്തരായ എതിരാളികളായി മാറുന്നു. പ്രതികാരവും ധാര്‍മ്മികതയും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ പ്രധാന പ്രമേയം.

ഷെയ്ന്‍ നിഗത്തിനെ കൂടാതെ സെല്‍വരാഘവന്‍, അല്‍ഫോണ്‍സ് പുത്രന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, പ്രീതി അസ്രാനി, ശാന്ത്‌നു ഭാഗ്യരാജ് എന്നിവരും ബാള്‍ട്ടിയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രോജക്റ്റിന്റെ ശബ്ദട്രാക്ക് സായി അഭ്യാങ്കര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അലക്‌സ് ജെ പുളിക്കല്‍ ആണ്.

സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് അവകാശങ്ങളുടെ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഷെയ്ന്‍ നിഗത്തിന്റെ മുന്‍കാല സിനിമകളില്‍ ഭൂരിഭാഗവും ജിയോ ഹോട്ട് സ്റ്റാര്‍ അല്ലെങ്കില്‍ ZEE5 പോലുള്ള വെബ് സൈറ്റുകളില്‍ ആക്സസ് ചെയ്യാവുന്നതിനാല്‍, തിയേറ്റര്‍ റിലീസിന് ശേഷം ബാള്‍ട്ടി ഈ പ്ലാറ്റ് ഫോമുകളിലൊന്നില്‍ ഓണ്‍ലൈനായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സായ് അഭ്യങ്കര്‍ ആണ് ബാള്‍ട്ടിയുടെ സംഗീത സംവിധായകന്‍. സായ് അഭ്യങ്കര്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ബാള്‍ട്ടിക്കുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ജാലക്കാരി എന്ന ഗാനം ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംനേടിയിരുന്നു.

ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ് കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വി.എഫ്.എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്‌സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലി., എസ്.ടി.കെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്പി, സി.എഫ്.ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, മാര്‍ക്കറ്റിംഗ്: വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക് പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


Related Articles
Next Story
Share it