TRAILER | ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ആലപ്പുഴ ജിംഖാനയുടെ ട്രെയ്ലര്‍ പുറത്ത്

ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ആലപ്പുഴ ജിംഖാനയുടെ ട്രെയ് ലര്‍ പുറത്ത്. ഖാലിദ് റഹ് മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ് മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് എല്ലാം കോര്‍ത്തിണക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രേമലു ഫെയിം നസ്ലിന്‍ എത്തുന്നത്.
ചിത്രത്തിനായി നസ്ലിന്‍, ഗണപതി, ലുക്ക് മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.
ചിത്രത്തിന്റെ 2 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ഗംഭീര ചിത്രം നൽകുന്നു. എന്നിരുന്നാലും, ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
നസ്ലിന്‍, ഗണപതി, ലുക്ക് മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരെ കൂടാതെ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവര്‍ മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
മലയാളത്തില്‍ സ്‌പോര്‍ട്‌സ് പ്രമേയമാക്കിയെത്തിയ നിരവധി സിനിമകള്‍ തിയറ്ററുകളില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. ഇത്തരം സിനിമകള്‍ സാധാരണയായി താരങ്ങളെയോ ടീമുകളെയോ ചുറ്റിപ്പറ്റിയാണ് ചിത്രീകരിക്കാറുള്ളത്. വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിട്ട് അവര്‍ ലക്ഷ്യം നേടിയെടുക്കുന്ന കഥയാണ് പ്രധാനമായും ഇത്തരം സിനിമകള്‍ പ്രമേയമാക്കാറുള്ളത്.
സ്‌പോര്‍ട്‌സ് മൂവികള്‍ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്നതിനെയാണ് സ്‌പോര്‍ട്‌സ് കോമഡി മൂവികള്‍ എന്ന് പറയുന്നത്. ഇത്തരം സിനിമകളുടെ ഹാസ്യ വശം പലപ്പോഴും ഫിസിക്കല്‍ ഹ്യൂമറുമായി ബന്ധപ്പെട്ടവയായിരിക്കും. ആലപ്പുഴ ജിംഖാനയും അതേ പാറ്റേണ്‍ തന്നെയായിരിക്കും പിന്തുടരുക എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ, ജോഷി ചിത്രം സെവന്‍സ്, സ്പീഡ് ട്രാക്ക്, നിവിന്‍ പോളി നായകനായ 1983, മഞ്ജു വാര്യര്‍ ചിത്രം കരിങ്കുന്നം സിക്‌സസ് തുടങ്ങിയ ചിത്രങ്ങളൊക്കെ മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് ഴോണറില്‍ പെട്ടവയായി പുറത്തിറങ്ങിയിരുന്നെങ്കിലും ഏറെ കാലത്തിനു ശേഷമാണ് ഇപ്പോള്‍ മലയാളത്തില്‍ വീണ്ടുമൊരു ഴോണര്‍ ചിത്രം എത്തുന്നത്.
ആലപ്പുഴ ജിംഖാന നിര്‍മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി.
ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ.എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.